'ഹൈക്കോടതിയെ സമീപിക്കൂ', ഹേമന്ത് സോറന്റെ അറസ്റ്റില്‍ ഇടപെടാതെ സുപ്രീംകോടതി

ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണ് സോറനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്

സുപ്രീംകോടതി
സുപ്രീംകോടതി ഫയല്‍

ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഹേമന്ത് സോറന്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.

ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണ് സോറനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.

അറസ്റ്റ് ന്യായമല്ലെന്ന് സോറനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


സുപ്രീംകോടതി
ജാതി മത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഹൈക്കോടതികളെ മറി കടന്ന് സുപ്രീംകോടതിയെ സമീപിക്കാന്‍ അനുവദിച്ചാല്‍ എല്ലാവര്‍ക്കും അനുവാദം നല്‍കേണ്ടി വരുമെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഇഡി സമന്‍സിനെതിരായ സോറന്റെ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത് സോറന്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീട്, സമാനമായ ഒരു ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

അധികാരം ഉപയോഗിച്ചുകൊണ്ട് ഏകപക്ഷീയമായ അറസ്റ്റാണ് നടന്നതെന്നാണ് സോറന്റെ ഹര്‍ജിയില്‍ പറയുന്നത്. മാത്രമല്ല, തന്റെ മൗലികാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും സോറന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com