കൂടുതല്‍ പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് അടുപ്പിക്കാന്‍ ബിജെപി; എംഎന്‍എസ്, ആര്‍എല്‍ഡി നേതാക്കളുമായി ചര്‍ച്ച

ആർഎൽഡിക്ക് നാലു സീറ്റുകൾ ബിജെപി വാ​ഗ്ദാനം ചെയ്തു
രാജ് താക്കറെ
രാജ് താക്കറെഫെയ്സ്ബുക്ക് ചിത്രം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ നീക്കം ശക്തമാക്കി ബിജെപി. മഹാരാഷ്ട്രയില്‍ രാജ് താക്കറെയുടെ നവനിര്‍മ്മാണ്‍ സേനയുമായി സഹകരിക്കാന്‍ ബിജെപി ചര്‍ച്ച നടത്തുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയില്‍ എംഎന്‍എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍ക്കായി എംഎന്‍എസ് നേതാക്കളായ ബാല നന്ദഗോങ്കര്‍, സന്ദീപ് ദേശ്പാണ്ഡെ, നിതിന്‍ സര്‍ദേശായി എന്നിവരെ പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെ ചുമതലപ്പെടുത്തി. മഹാരാഷ്ട്രയില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം ഉറപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ ശിവസേന, അജിത് പവാറിന്റെ എന്‍സിപി എന്നിവയാണ് ഇപ്പോള്‍ ബിജെപിയുടെ മഹായുതി സഖ്യത്തിലുള്ളത്.

രാജ് താക്കറെ
സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കിക്കൂടേ?; സുപ്രീംകോടതി

ഹരിയാനയിലെ രാഷ്ട്രീയ ലോക്ദളുമായും ബിജെപി ചര്‍ച്ച നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആല്‍എഡി നേതാക്കളുമായി ചര്‍ച്ച നടത്തിയ ബിജെപി, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ വാഗ്ദാനം ചെയ്തതായാണ് സൂചന. കൈരാന, ബാഗ്‌പേട്ട്, മഥുര, അമ്രോഹ എന്നീ സീറ്റുകളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. സമാജ് വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയുമായി സഖ്യചര്‍ച്ചകള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ബിജെപി നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com