പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റുമാര്‍

പശ്ചിമ ബംഗാളില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു
വ്യോമേസന വിമാനം തകർന്നുവീണ നിലയിൽ
വ്യോമേസന വിമാനം തകർന്നുവീണ നിലയിൽപിടിഐ

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു.വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

പശ്ചിമ ബംഗാളിലെ കലൈക്കുണ്ട എയര്‍ഫോഴ്‌സ് സ്റ്റേഷന് സമീപം വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

പരിശീലന പറക്കലിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായ ഉടനെ ഇജക്ട് സംവിധാനം ഉപയോഗിച്ച് വ്യോമസേന പൈലറ്റുമാര്‍ പാരച്യൂട്ടുകളില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു.

എയര്‍ഫോഴ്‌സ് സ്റ്റേഷന് സമീപത്തെ ജനവാസ കേന്ദ്രത്തിലെ വയലിലാണ് വിമാനം തകര്‍ന്ന് വീണത്. ആളൊഴിഞ്ഞ സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. ഇതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ വ്യോമ സേന അന്വേഷണത്തിന് ഉത്തരവിട്ടു.

വ്യോമേസന വിമാനം തകർന്നുവീണ നിലയിൽ
ഹെല്‍മറ്റ് ധരിക്കാത്തതിന് തടഞ്ഞുനിര്‍ത്തി, പൊലീസ് ഉദ്യോഗസ്ഥന്റെ വിരലില്‍ കടിച്ച് യാത്രക്കാരന്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com