യുഎഇയില്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി
യുഎഇയില്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി പിടിഐ

'യുഎഇയില്‍ പുതിയ ചരിത്രം; നിങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു'; മലയാളത്തിലും സംസാരിച്ച് പ്രധാനമന്ത്രി; വിഡിയോ

ജന്മനാടിന്റെ മധുരവുമായാണ് യുഎഇയില്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അബുദാബി: ജന്മനാടിന്റെ മധുരവുമായാണ് യുഎഇയില്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയില്‍ ഇന്ന് നിങ്ങള്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിങ്ങള്‍ ഇവിടെയെത്തി. എന്നാല്‍ എല്ലാവരുടെയും ഹൃദയങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നും മോദി പറഞ്ഞു. യുഎഇയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

മലയാളം ഉള്‍പ്പടെ നാല് തെന്നിന്ത്യന്‍ ഭാഷകളിലാണ് മോദി അഭിസംബോധന ചെയ്തത്. പ്രവാസികള്‍ നാടിന്റെ അഭിമാനമാണെന്നും ഭാരതം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. ഈ ചരിത്ര സ്റ്റേഡിയത്തില്‍, ഓരോ ഹൃദയമിടിപ്പും, ഓരോ ശ്വാസവും, ഓരോ ശബ്ദവും പറയുന്നു - ഇന്ത്യ-യുഎഇ സൗഹൃദം നീണാള്‍ വാഴട്ടെയെന്ന് മോദി പറഞ്ഞു.

2015ലാണ് എന്റെ ആദ്യ യുഎഇ സന്ദര്‍ശനം. അന്ന് താന്‍ പ്രധാനമന്ത്രിയായിട്ട് അധികസമയമായിട്ടേയുള്ളു. മൂന്ന് പതിറ്റാണ്ടുകള്‍ ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനമായിരുന്നു അത്. അന്ന് എനിക്ക് വിമാനത്താവളത്തില്‍ തന്ന സ്വീകരണം ഒരിക്കലും മറക്കാന്‍ പറ്റുന്നതല്ല, ആ വരവേല്‍പ്പ് എനിക്കുള്ളതായിരുന്നില്ലെന്നും 140 കോടി ഇന്ത്യന്‍ ജനതയ്ക്കുള്ളതായിരുന്നെന്നും മോദി പറഞ്ഞു.

യുഎഇയില്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി
പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റുമാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com