ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക് യാത്ര തിരിച്ചു. വൈകീട്ട് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന അഹ്‌ലന്‍ മോദി എന്ന സ്വീകരണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. യാത്ര പുറപ്പെടുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിന്റെ നേതൃത്വത്തെ പുകഴ്ത്തി.
ഖത്തര്‍ വന്‍ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് മോദി പറഞ്ഞു. അബുദാബി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹാര്‍ദ്ദം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ചയിലുണ്ടാകുമെന്ന് മോദി പറഞ്ഞു.
തുടര്‍ന്ന് ദുബായിലേക്ക് പോകും. അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. രണ്ടു രാജ്യങ്ങളുടേയും സഹിഷ്ണുതയുടേയും മൂല്യങ്ങളുടേയും തെളിവാണിതെന്ന് മോദി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഖത്തറും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി അടക്കം എട്ടു മുന്‍ നാവിക ഉദ്യോഗസ്ഥരെ ഖത്തര്‍ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യയുടെ നന്ദി പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ നേരിട്ട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക