ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്നറിയാം; ട്രായ് നിര്‍ദേശം

ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം.
ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്നറിയാം
ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്നറിയാംഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ എത്തുന്ന കോളുകള്‍ സേവ് ചെയിതിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി(ട്രായ്) ടെലികോം വകുപ്പിനോട് നിര്‍ദേശിച്ചു. കോളിങ് നെയിം പ്രസന്റേഷന്‍(സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കി ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം.

ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ ആരുടെ പേരിലാണോ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആളുടെ പേര് സ്‌ക്രീനില്‍ കാണാം.ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിക്കുന്ന തരത്തിലാകും സൗകര്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്നറിയാം
പുറത്താക്കല്‍ നടപടി; നാല് സര്‍വകലാശാലകളിലെ വി സിമാരില്‍നിന്ന് ഗവര്‍ണര്‍ ഇന്ന് വിശദീകരണം തേടും

അതേസമയം ഒരാള്‍ക്ക്‌ പേര് മറച്ച് വെയ്ക്കണമെങ്കില്‍ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കുമ്പോള്‍ നല്‍കിയ കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരാകും കാണിക്കുക. സംവിധാനം രാജ്യത്താകെ ഒറ്റയടിക്ക് നടപ്പാക്കുന്ന രീതിക്ക് പകരം തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ പരീക്ഷണം നടത്തിയാകും നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com