കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി; സ്‌കൂബ ഡൈവിങ് ചിത്രങ്ങള്‍ വൈറല്‍

പ്രധാനമന്ത്രി സ്‌കൂബ ഡൈവിങ് നടത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിഎക്‌സ്

ന്യൂഡല്‍ഹി: ഗുജറാത്തിലെ ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുങ്ങല്‍ വിദഗ്ധരോടൊപ്പം കടലിനടിയില്‍ നിന്നുളള ചിത്രങ്ങളും മോദി എക്‌സില്‍ പങ്കുവച്ചു.

ഹിന്ദു മതവിശ്വാസ പ്രകാരം ദ്വാരക ശ്രീകൃഷ്ണന്റെ രാജ്യമായും പിന്നീട് പ്രദേശം അറബിക്കടലില്‍ മുങ്ങിപോയതായും കരുതുന്നു. നേരത്തെ ലക്ഷദ്വീപിലെത്തിയ മോദി തീരത്തോട് ചേര്‍ന്ന് സ്‌കൂബ ഡൈവിങ് നടത്തുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

പ്രധാനമന്ത്രി സ്‌കൂബ ഡൈവിങ് നടത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെള്ളത്തിലിറങ്ങി, ദ്വരക പട്ടണത്തില്‍ വെച്ച് പ്രാര്‍ഥിക്കാന്‍ കഴിഞ്ഞത് ദൈവീകമായ അനുഭവമായിരുന്നെന്നും, ആത്മീയമായ പുരാതന കാലത്തേക്ക് പോകാനായെന്നും, ശ്രീ കൃഷ്ണന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും മോദി എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തെ ഏറ്റവും നീളമേറിയ കേബിള്‍ സ്റ്റേഡ് പാലമായ 'സുദര്‍ശന്‍ സേതു' ഇന്ന് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തിരുന്നു. 2.32 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ഗുജറാത്തിലെ ദേവഭൂമിയായ ബെയ്റ്റ് ദ്വാരക ദ്വീപിനെ ഓഖ യുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ അറബിക്കടലിലാണ് പാലം. രാജ്യത്തെ ഏറ്റവും നീളമേറിയ തൂക്കുപാലമാണ് സുദര്‍ശന്‍ സേതു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com