ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ബിജെപിയില്‍

മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ്.
ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപി അംഗത്വം സ്വീകരിക്കുന്നു. സമീപം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടി
ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപി അംഗത്വം സ്വീകരിക്കുന്നു. സമീപം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടി ഐഎഎന്‍എസ്

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത പതിനാല് സീറ്റുകളില്‍ പന്ത്രണ്ട് എണ്ണവും എന്‍ഡിഎ സഖ്യം നേടിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിങ്ഭൂം മണ്ഡലത്തില്‍ നിന്നുളള എംപിയാണ് ഗീത കോഡ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ 72,000 വോട്ടുകള്‍ക്കാണ് ഗീത പരാജയപ്പെടുത്തയത്. പോള്‍ ചെയ്ത വോട്ടില്‍ 49ശതമാനവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയിരുന്നു. നേരത്തെ രണ്ടുതവണ എംഎല്‍എയായ ഗീത 2018ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപി അംഗത്വം സ്വീകരിക്കുന്നു. സമീപം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടി
'അഗ്നിപഥ് യുവാക്കളോടുള്ള അനീതി', അധികാരത്തിലെത്തിയാല്‍ നിര്‍ത്തലാക്കും: കോണ്‍ഗ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com