ഗര്‍ഭിണിയായതിന്റെ പേരില്‍ ജോലി നിഷേധിക്കാനാവില്ല, സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

ഒരു സ്ത്രീക്ക് ലഭിക്കുന്ന ഏറ്റവും മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ് മാതൃത്വമെന്നും കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം ഫയല്‍

ഡെറാഡൂണ്‍: ഒരു ജോലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണെന്നതിനാല്‍ നിയമനം നിഷേധിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ ഗര്‍ഭിണിയാണെന്ന കാരണത്താല്‍ നിയമനം റദ്ദാക്കിയതിനെതിരെ പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് പങ്കജ് പുരോഹിതിന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

ഒരു സ്ത്രീക്ക് ലഭിക്കുന്ന ഏറ്റവും മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ് മാതൃത്വം. ഗര്‍ഭിണിയാണെന്ന കാരണത്താല്‍ ജോലി നിഷേധിക്കാനാവില്ല. ആറാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടിയും കോടതി ആരാഞ്ഞിട്ടുണ്ട്. ഇന്റര്‍വ്യൂ കഴിഞ്ഞതിന് ശേഷം ജനുവരി 23നാണ് സ്ത്രീയ്ക്ക് നഴ്‌സിങ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ബിഡി പാണ്ഡെ ജില്ലാ ആശുപത്രിയില്‍ നിന്ന് നിയമന ഉത്തരവ് വന്നത്. എന്നാല്‍ ആരോഗ്യപരമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് യോഗ്യതയില്ലെന്ന കാരണത്താല്‍ നിയമനത്തിന് തടസം നേരിട്ടു. ഇതേത്തുടര്‍ന്നാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതീകാത്മക ചിത്രം
ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ബിജെപിയില്‍

12 ആഴ്ച ഗര്‍ഭിണിയായ സമയത്താണ് ഇവര്‍ക്ക് നിയമന ഉത്തരവ് വരുന്നത്. 12 ആഴ്ച ഗര്‍ഭിണിയാണെങ്കില്‍ താല്‍ക്കാലികമായി യോഗ്യതയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിയമം. പിന്നീട് പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞ് വീണ്ടും രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്ന് 'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്' വാങ്ങണം, അതിനുശേഷം തസ്തികയില്‍ ചേരുന്നതിന് 'മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്' ലഭിക്കുന്നതിന് വീണ്ടും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാകണമെന്നാണ് നടപടിക്രമങ്ങള്‍. ഇതനുസരിച്ചാണ് നിയമനം നിഷേധിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

പ്രതീകാത്മക ചിത്രം
'അഗ്നിപഥ് യുവാക്കളോടുള്ള അനീതി', അധികാരത്തിലെത്തിയാല്‍ നിര്‍ത്തലാക്കും: കോണ്‍ഗ്രസ്

എന്നാല്‍ പ്രതിഭാഗം അധികാരികള്‍ സ്ത്രീയോട് കാണിക്കുന്നത് 'ലിംഗ പക്ഷപാതം' ആണെന്നും ഗര്‍ഭിണിയായതിനാല്‍ മാത്രം ജോലി നിഷേധിക്കാനാവില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഒരു വശത്ത്, ഒരു സ്ത്രീക്ക് പ്രസവാവധിക്ക് അര്‍ഹതയുണ്ട്. പുതിയ നിയമനത്തില്‍ സര്‍വീസില്‍ ചേരുകയും ജോലിയില്‍ പ്രവേശിച്ച ശേഷം ഗര്‍ഭിണിയാകുകയും ചെയ്താല്‍ പ്രസവാവധി ലഭിക്കുമെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. അതിനാല്‍, ഗര്‍ഭിണിയായതുകൊണ്ട് മാത്രം ഒരു സ്ത്രീക്ക് നിയമനം നിഷേധിക്കുന്നത് അതിശയമാണെന്നും കോടതി വ്യക്തമാക്കി. ഭരണകൂടത്തിന്റെ നടപടി അങ്ങേയറ്റം സങ്കുചിതമാണ്. നിയമനം നടപ്പിലാക്കിയതിന്റെ ഉത്തരവ് 24 മണിക്കൂറില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com