ഹൈദരാബാദ്: അധ്യാപകന്റെയും കുടുംബത്തിന്റെയും മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവതി അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റകൃത്യം ചെയ്യാന്‍ യുവതി സിം കാര്‍ഡ് സംഘടിപ്പിച്ചത് ഭിക്ഷക്കാരനില്‍ നിന്നാണെന്ന് പൊലീസ് പറയുന്നു. കേസില്‍ നിന്ന് രക്ഷപ്പെടുന്നതിന് 500 രൂപ നല്‍കിയാണ് ഭിക്ഷക്കാരനില്‍ നിന്ന് 24കാരി സിംകാര്‍ഡ് വാങ്ങിയതെന്നും പൊലീസ് പറയുന്നു.
ഹൈദരാബാദിലാണ് സംഭവം.യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് ചേര്‍ന്ന് പഠിച്ച പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് നഗ്നദൃശ്യങ്ങളാക്കി 24കാരി പ്രചരിപ്പിച്ചത്. സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് യുവതി മൊബൈല്‍ ഫോണ്‍ സംഘടിപ്പിച്ചത് അപരിചിതനില്‍ നിന്നാണെന്നും പൊലീസ് പറയുന്നു. ആയിരത്തില്‍പ്പരം രൂപ നല്‍കിയാണ് ഫോണ്‍ വാങ്ങിയത്. ഫോണും സിംകാര്‍ഡും അനന്തപൂരില്‍ നിന്നാണ് യുവതി സംഘടിപ്പിച്ചതെന്നും പൊലീസ് പറയുന്നു. പോക്‌സോ, ഐടി ആക്ട് എന്നി വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത പൊലീസ് ഫെബ്രുവരി 22നാണ് യുവതിയെ അറസ്‌റ് ചെയ്തത്.
സയന്‍സില്‍ ബിരുദാന്തര ബിരുദമുള്ള യുവതി പ്രണയം നിരസിച്ചതിലുള്ള പകയെ തുടര്‍ന്നാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നും പൊലീസ് പറയുന്നു. യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കുന്നതിനിടെയാണ് യുവതി അധ്യാപകനെ പ്രണയിച്ചത്. തെലങ്കാന ഹൈക്കോടതിയില്‍ അഭിഭാഷകന്‍ കൂടിയായ അധ്യാപകന്‍ പ്രണയം നിരസിച്ചു. തന്റെ വിവാഹം കഴിഞ്ഞതാണെന്നും രണ്ടു കുട്ടികള്‍ ഉണ്ടെന്നും പറഞ്ഞാണ് യുവതിയുടെ പ്രണയാഭ്യര്‍ഥന അധ്യാപകന്‍ നിരസിച്ചത്. ഇതിന്റെ പ്രതികാരമെന്നോണമാണ് അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നദൃശ്യങ്ങളാക്കി പ്രചരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
ദീര്‍ഘനാള്‍ കാത്തിരുന്ന ശേഷമാണ് യുവതി പദ്ധതി ആസൂത്രണം ചെയ്തത്. ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് യുവതി ഇത്രയും സമയമെടുത്തതെന്നും പൊലീസ് പറയുന്നു. സിംകാര്‍ഡും ഫോണും സംഘടിപ്പിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചാണ് അധ്യാപകന്റെയും കുടുംബത്തിന്റെയും നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച തുമ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിം കാര്‍ഡ് ഉടമയെ കണ്ടെത്തിയത്. സിം കാര്‍ഡ് ഉടമ ഭിക്ഷക്കാരനാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് ആദ്യം അമ്പരന്നുപോയി. തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് യുവതി പിടിയിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക