ഉറപ്പിച്ച വിവാഹം മുടങ്ങിയതിന് വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല: സുപ്രീംകോടതി

പുരുഷന്‍ മറ്റൊരാളെ വിവാഹം കഴിച്ചതായി പത്രവാര്‍ത്തയില്‍ നിന്ന് അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിഞ്ഞത്
വിവാഹം മുടങ്ങിയെന്ന് കരുതി വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല
വിവാഹം മുടങ്ങിയെന്ന് കരുതി വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നടത്തുകയും പിന്നീട് വിവാഹം നടക്കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പുരുഷനെതിരെ ചുമത്തിയ വഞ്ചനാക്കുറ്റത്തിനുള്ള കേസ് സുപ്രീംകോടതിറദ്ദാക്കി. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടും വിവാഹം മുടങ്ങുകയായിരുന്നു. വിവാഹം കഴിക്കാതെ വഞ്ചിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.

വിവാഹാലോചന നടക്കാത്തതിന് ഒന്നിലധികം കാരണങ്ങളുണ്ടാകാമെന്നും എന്നാല്‍ ആദ്യം മുതല്‍ തട്ടിപ്പ് നടത്താനുള്ള ഉദ്ദേശമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെങ്കില്‍ വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നും ജസ്റ്റിസുമാരായ സുധാംശു ധൂലിയ, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

വിവാഹം മുടങ്ങിയെന്ന് കരുതി വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല
ആദിവാസി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പുഴ നീന്തിക്കടന്ന്; പാലം നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോടതി

വിവാഹാഭ്യര്‍ത്ഥന ആരംഭിക്കുന്നതിനും പിന്നീട് ആ നിര്‍ദ്ദേശം ആഗ്രഹിച്ച അവസാനത്തിലെത്താതിരിക്കുന്നതിനും ഒന്നിലധികം കാരണങ്ങളുണ്ടാകാം. ചില പ്രത്യേക സാഹചര്യങ്ങളില്‍ വഞ്ചന ഉണ്ടാകാം. ഈ കേസില്‍ വഞ്ചനാ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നു കോടതി വ്യക്തമാക്കി. വിവാഹം കഴിക്കാനിരുന്ന പുരുഷന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹം മുടങ്ങിയെന്ന് കരുതി വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല
വാര്‍ധക്യ പെന്‍ഷന്‍ കിട്ടാന്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും വേണ്ട: അലഹാബാദ് ഹൈക്കോടതി

വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹാലോചന നടത്തുകയും സ്ത്രീയും പുരുഷനും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. വിവാഹം നടത്തുന്നതിനായി 75,000 രൂപ അഡ്വാന്‍സ് തുക നല്‍കി ഹോള്‍ ബുക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍ പുരുഷന്‍ മറ്റൊരാളെ വിവാഹം കഴിച്ചതായി പത്രവാര്‍ത്തയില്‍ നിന്ന് അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് വിവാഹം കഴിക്കാനിരുന്ന ആള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ആറ് പേര്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ആദ്യം മുതലേ വഞ്ചിക്കണം എന്ന ഉദ്ദേശം ഇല്ലെന്ന കാരണത്താല്‍ കേസ് നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com