യുപിയിലും ബിജെപിക്ക് ജയം, എട്ടിടത്ത് നേട്ടം; ഒരു സീറ്റില്‍ അട്ടിമറിയിലൂടെ എസ്പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ പത്തു രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപിക്ക് ജയം
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്ഫയൽ

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പത്തു രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപിക്ക് ജയം. എട്ടു സീറ്റുകളില്‍ ബിജെപി ജയിച്ചപ്പോള്‍ രണ്ടിടത്ത് മാത്രമാണ് സമാജ് വാദി പാര്‍ട്ടിക്ക് ജയിക്കാനായത്. എസ്പി എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതാണ് ഒരു ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ ഹിമാചലിലും ബിജെപി അട്ടിമറി ജയം നേടിയിരുന്നു.

നിയമസഭയിലെ അംഗബലം അനുസരിച്ച് ബിജെപിക്ക് ഏഴു സീറ്റുകളിലും എസ്പിക്ക് മൂന്ന് സീറ്റുകളിലുമാണ് ജയിക്കാന്‍ സാധിക്കുമായിരുന്നത്. എന്നാല്‍ എസ്പിയിലെ എട്ട് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതാണ് ബിജെപിയുടെ ഒരു സ്ഥാനാര്‍ഥി കൂടി ജയിക്കാന്‍ സഹായകമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്പിയുടെ ഒരു സ്ഥാനാര്‍ഥിയെ അട്ടിമറിയിലൂടെയാണ് ബിജെപി പരാജയപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ്, മുന്‍ എംപി ചൗധരി തേജ്വീര്‍ സിങ്, പാര്‍ട്ടി ഉത്തര്‍പ്രദേശ് യൂണിറ്റ് ജനറല്‍ സെക്രട്ടറി അമര്‍പാല്‍ മൗര്യ, മുന്‍ സംസ്ഥാന മന്ത്രി സംഗീത ബല്‍വന്ത് , പാര്‍ട്ടി വക്താവ് സുധാംശു ത്രിവേദി, മുന്‍ എംഎല്‍എ സാധന സിങ്, മുന്‍ ആഗ്ര മേയര്‍ നവീന്‍ ജെയിന്‍, വ്യവസായി സഞ്ജയ് സേത്ത് എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. ജയാ ബച്ചന്‍ അടക്കം മൂന്ന് പേരാണ് എസ്പിക്ക് വേണ്ടി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്
ഉത്തരേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; ഹിമാചല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com