കശ്മീരിനെ പുകഴ്ത്തി സച്ചിന്‍; പിന്തുണച്ച് മോദി, വികസിത ഭാരതം പടുത്തുയര്‍ത്താമെന്ന് പ്രധാനമന്ത്രി

സച്ചിന്റെ സന്ദള്‍ശനത്തില്‍ യുവാക്കള്‍ക്കായി രണ്ട് സന്ദേശങ്ങളുണ്ടെന്നും മോദി പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിഐ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ പുകഴ്ത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സച്ചിന്റെ കശ്മീര്‍ സന്ദള്‍ശനത്തില്‍ യുവാക്കള്‍ക്കായി രണ്ട് സന്ദേശങ്ങളുണ്ടെന്നും മോദി പറഞ്ഞു.

കശ്മീര്‍ സന്ദര്‍ശിച്ചതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച സച്ചിന്‍, ഇത് തന്റെ ഓര്‍മ്മയില്‍ പതിഞ്ഞ മനോഹരമായ അനുഭവമായി എന്നും നിലനില്‍ക്കുമെന്ന് പറഞ്ഞു. 'ചുറ്റും മഞ്ഞ് ഉണ്ടായിരുന്നു, പക്ഷേ ആളുകളുടെ അസാധാരണമായ ആതിഥ്യം കാരണം ഞങ്ങള്‍ക്ക് ചൂട് അനുഭവപ്പെട്ടു. സച്ചിന്‍ കുറിച്ചു.

മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ് കശ്മീര്‍ വില്ലോ ബാറ്റുകളെന്നും സച്ചിന്‍ പറഞ്ഞു. ''അവര്‍ ലോകമെമ്പാടും സഞ്ചരിച്ചു, ഇപ്പോള്‍ ഞാന്‍ ലോകമെമ്പാടുമുള്ള ആളുകളോടും ഇന്ത്യയുടെ അലങ്കാരമായ ജമ്മു കശ്മീര്‍ തൊട്ടറിയാന്‍ ആവശ്യപ്പെടുന്നു''. നമ്മുടെ രാജ്യത്ത് ഇനിയും ഒരുപാട് കാണാനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെന്‍ഷന്‍ ചെയ്ത് സച്ചിന്‍ പറഞ്ഞു.


വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം; ബജറ്റ് പാസാക്കി, നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

സച്ചിന്റെ പോസ്റ്റിന് മറുപടിയായി കശ്മീര്‍ കാണാന്‍ മനോഹരമാണെന്ന് പറഞ്ഞ മോദി. സച്ചിന്റെ കശ്മീര്‍ സന്ദര്‍ശനത്തില്‍ നമ്മുടെ യുവാക്കള്‍ക്ക് രണ്ട് പ്രധാന സന്ദേശമുണ്ടെന്നും പറഞ്ഞു.

ഒന്ന് അവിശ്വസനീയമായ ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തുക, രണ്ട് 'മേക്ക് ഇന്‍ ഇന്ത്യ'യുടെ പ്രാധാന്യം. നമുക്കൊരുമിച്ച് വികസിത, ആത്മനിര്‍ഭര്‍ ഭാരത് നിര്‍മ്മിക്കാം! പ്രധാനമന്ത്രി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com