ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍

യുഎപിഎ നിയമം അനുസരിച്ചാണ് നടപടി.
ഗോള്‍ഡി ബ്രാര്‍
ഗോള്‍ഡി ബ്രാര്‍

ന്യൂഡല്‍ഹി:പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകക്കേസിലെ മുഖ്യപ്രതി സതീന്ദര്‍ജീത് ബ്രാര്‍ എന്ന ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 
യുഎപിഎ നിയമം അനുസരിച്ചാണ് നടപടി. മുപ്പത്തിയൊന്നുകാരനായ ബ്രാര്‍ ഇപ്പോള്‍ ക്യാനഡയിലെ ബ്രാംപ്ടണ്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തിഗത തീവ്രവാദിയായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുന്ന അമ്പത്താറാമത്തെ ആള്‍ കൂടിയാണ് നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍.

 തീവ്രവാദ സംഘടനയായ  ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ബന്ധമുള്ള ബ്രാര്‍ പാക്ക് പിന്തുണയോടെ അതിര്‍ത്തി വഴി ഡ്രോണ്‍ ഉപയോഗിച്ച് മാരകായുധങ്ങള്‍ ഇന്ത്യയിലേയ്ക്ക് കടത്തിയിട്ടുണ്ടന്നും, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഷാര്‍പ്പ് ഷൂട്ടര്‍മാരെ ഏര്‍പ്പാടാക്കല്‍ തുടങ്ങിയ കൃത്യങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു

പഞ്ചാബിലെ സമാധാനം, സാമുദായിക സൗഹാര്‍ദ്ദം, ക്രമസമാധാനം എന്നിവ തകര്‍ക്കാന്‍ ബ്രാറും സംഘവും ഗൂഢാലോചന നടത്തുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം സിബിഐ അഭ്യര്‍ത്ഥന പ്രകാരം ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ ബ്രാറിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2022 ഡിസംബറില്‍ ജാമ്യമില്ലാ വാറണ്ടും 2022 ജൂണില്‍ ലുക്ക് ഔട്ട് നോട്ടീസും ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ചിരുന്നു.  2017ല്‍ സ്റ്റുഡന്റ് വിസയിലാണ് ഇയാള്‍ കാനഡയിലെത്തിയത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com