ട്രാന്‍സ്‌ജെന്‍ഡറാണെന്ന കാരണത്താല്‍ പിരിച്ചുവിട്ടു; നീതി തേടി അധ്യാപിക സുപ്രീംകോടതിയില്‍

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവ്ല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന കാരണത്താല്‍ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ വിശദീകരണം ആരാഞ്ഞ് സുപ്രീംകോടതി. ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവ്ല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സര്‍ക്കാരിന് പുറമെ ഗുജറാത്തിലെ ജാംനഗറിലെ സ്‌കൂള്‍ മേധാവിയോടും ഉത്തര്‍പ്രദേശിലെ ഖിരി ആസ്ഥാനമായുള്ള മറ്റൊരു സ്വകാര്യ സ്‌കൂളിന്റെ ചെയര്‍പേഴ്സണോടും സുപ്രീംകോടതി പ്രതികരണം ആരാഞ്ഞിട്ടുണ്ട്. രണ്ട് സ്‌കൂളുകളിലും ട്രാന്‍സ്‌ജെന്‍ഡറാണെന്ന് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്ന് കാണിച്ച് യുവതി നല്‍കിയ ഹര്‍ജി രണ്ട് ഹൈക്കോടതികളിലും നിലനില്‍ക്കെയാണ് കേസ് ഇനിയും അവിടെ തുടരാനാവില്ലെന്ന് കാണിച്ച് യുവതി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. 

ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ നിയമന കത്ത് നല്‍കിയിരുന്നെന്നും പിരിച്ചു വിടുന്നതിന് മുമ്പ് ആറ് ദിവസം പഠിപ്പിച്ചിരുന്നെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com