ജയിലുകളില്‍ ജാതി അടിസ്ഥാനത്തില്‍ ജോലി; കേന്ദ്രസര്‍ക്കാരിനോടും കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളോടും വിശദീകരണം തേടി സുപ്രീംകോടതി

കേരളത്തിനു പുറമേ, തമിഴ്‌നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്,  ബംഗാള്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണു നോട്ടീസ് അയച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ജയിലില്‍ ജാതി വിവേചനമുണ്ടെന്നുള്ളതില്‍ വിശദീകരണം ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. ജയിലിനകത്ത് കടുത്ത ജാതി വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തക സുകന്യ ശാന്തയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 

കേരളത്തിനു പുറമേ, തമിഴ്‌നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്,  ബംഗാള്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണു നോട്ടീസ് അയച്ചത്. ജാതിയുടെ അടിസ്ഥാനത്തിലാണു ജയിലില്‍ തടവുകാര്‍ക്കു ജോലി വീതം വെച്ചു നല്‍കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവരെക്കൊണ്ടു മാത്രമാണു ശുചിമുറി വ്യത്തിയാക്കല്‍ ജോലികള്‍ ചെയ്യിക്കുന്നത്. അതിനാല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ ജയില്‍ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജഡ്ജിമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും ജയില്‍ ചട്ടങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com