തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

കേരളത്തിലേക്കുള്ളതടക്കം ദീര്‍ഘദൂര ബസ് സര്‍വീസുകളെ പണിമുടക്ക് ബാധിക്കും
എക്‌സ്പ്രസ് ഫോട്ടോ
എക്‌സ്പ്രസ് ഫോട്ടോ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ ആറിന ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകളുടെ സമരം. സിഐടിയു, എഐഎഡിഎംകെ യൂണിയന്‍ ആയ എടിപി തുടങ്ങിയ യൂണിയനുകളാണ് സമരത്തിലുള്ളത്. 

വേതന വര്‍ധനവ് (15ാം വേതന പരിഷ്‌കരണ ഉടമ്പടി), ഒഴിവുള്ള തസ്തികകള്‍ നികത്തല്‍, സര്‍വീസിലുള്ളവര്‍ക്കും വിരമിച്ച തൊഴിലാളികള്‍ക്കുമായി  അലവന്‍സ് അനുവദിക്കല്‍ എന്നിവ ഉള്‍പ്പെടെയാണ് യൂണിയനുകളുടെ ആവശ്യം. 

കേരളത്തിലേക്കുള്ളതടക്കം ദീര്‍ഘദൂര ബസ് സര്‍വീസുകളെ പണിമുടക്ക് ബാധിക്കും. ഡിഎംകെ അനുകൂല യൂണിയന്‍ ആയ എല്‍പിഎഫ്, എഐടിയുസി തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൊങ്കല്‍ പ്രമാണിച്ച് 19,484 ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. ജനുവരി 9 മുതല്‍ തൊഴിലാളികള്‍ പണിമുടക്ക് നടത്താനിരിക്കെ, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ തൊഴിലാളികള്‍ വൈകുന്നേരത്തോടെ സമരം ആരംഭിച്ചു.

യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ ആവശ്യങ്ങള്‍ യഥാസമയം നിറവേറ്റുമെന്ന് ഗതാഗത മന്ത്രി എസ് എസ് ശിവശങ്കര്‍ പറഞ്ഞു. പണിമുടക്ക് ആഹ്വാനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പൊതുജനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com