ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്; പാഞ്ഞെത്തിയ പൊലീസ് കണ്ടത്

യുവാവിനെതിരെ സോഷ്യൽമീഡിയയിൽ വലിയ പ്രതിഷേധം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോകത്ത് പ്രതിവർഷം എട്ട് ലക്ഷത്തോളം ആളുകൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യയിൽ ആത്മഹത്യയുടെ എണ്ണത്തിൽ 7.2 ശതമാനം വർധനവാണുണ്ടായത്. അതിനിടെ തെറ്റുദ്ധാരണ പരത്തുന്ന തരത്തിൽ വ്യാജ ആത്മഹത്യ കുറിപ്പുകളും പുറത്തിറങ്ങാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ മുംബൈയിൽ നിന്നും വരുന്നത്.

താൻ മരിക്കാൻ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു കുറിപ്പ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു യുവാവിന്റെ ഭീഷണി. പോസ്റ്റ് ശ്രദ്ധയിൽപെട്ട ഉടനെ മുംബൈ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ​​'ഗുഡ് ബൈ 2007-2024' എന്ന നി​ഗൂഢ കുറിപ്പിനൊപ്പം തൂക്കു കയറിന്റെ ചിത്രം യുവാവ് പങ്കുവെച്ചിരുന്നു. യുവാവിന്റെ കുറിപ്പിന് താഴെ, 'നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ട്. ദയവായി കോൺടാക്ട് വിവരങ്ങൾ പങ്കുവെക്കു' എന്ന് പൊലീസ് കുറിച്ചു. 

ഒടുവിൽ യുവാവിനെ അന്വേഷിച്ച് സ്ഥലത്തെത്തിയപ്പോഴാണ് ആത്മഹത്യ കുറിപ്പ് വ്യാജമായിരുന്നെന്ന് അറിയുന്നത്. താൻ താമശയ്‌ക്ക് ചെയ്‌താണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പിന്നീട് കുറിപ്പ് പിൻവലിച്ചെങ്കിലും കുറിപ്പിന് താഴെ പൊലീസ് നൽകിയ മറുപടി സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽമീഡിയയിൽ ഇപ്പോൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com