സീറ്റ് വിഭജന ചര്‍ച്ച, അയോധ്യ; ഇന്ത്യ മുന്നണി യോഗം ഇന്ന് 

സീറ്റ് ധാരണയിലെ ആശയക്കുഴപ്പം പരിഹരിക്കുകയാകും ഇന്നു ചേരുന്ന ഇന്ത്യാ മുന്നണി യോഗത്തിലെ പ്രധാന അജണ്ട
ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം/പിടിഐ
ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം/പിടിഐ

ന്യൂഡല്‍ഹി: സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമായിരിക്കെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി യോഗം ഇന്ന് ചേരും. യോഗത്തില്‍ പ്രധാനപ്പെട്ട 14 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. യോഗം സഖ്യത്തിന്റെ കണ്‍വീനറെയും തീരുമാനിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സീറ്റ് ധാരണയിലെ ആശയക്കുഴപ്പം പരിഹരിക്കുകയാകും ഇന്നു ചേരുന്ന ഇന്ത്യാ മുന്നണി യോഗത്തിലെ പ്രധാന അജണ്ട.  യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാമെന്ന് പറഞ്ഞ മമത പിന്നീട് മൂന്ന് സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. 

കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന (യുബിടി), ആംആദ്മി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), സിപിഐ, സിപിഎം, ജെഎംഎം, നാഷണല്‍ കോണ്‍ഗ്രസ്, പിഡിപി, ജെഡി(യു), സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com