വായുവിന്റെ ഗുണനിലവാരം ഗുരുതര വിഭാഗത്തില്‍; ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം

സ്റ്റേജ്-3 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 
ഡല്‍ഹിയില്‍ കനത്ത മഞ്ഞില്‍ വാഹനം ഓടിച്ച് പോകുന്നവര്‍/ എഎന്‍ഐ
ഡല്‍ഹിയില്‍ കനത്ത മഞ്ഞില്‍ വാഹനം ഓടിച്ച് പോകുന്നവര്‍/ എഎന്‍ഐ

ന്യൂഡല്‍ഹി: വായുവിന്റെ ഗുണനിലവാരം മോശമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം. രാജ്യതലസ്ഥാന മേഖലയില്‍ അത്യവശ്യമില്ലാത്ത നിര്‍മ്മാണ പ്രാവൃത്തികളും ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങളും നിരോധിച്ചു. 

ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ വലിയ മാറ്റം ഉണ്ടായതായി എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. മേഖലയില്‍ സ്റ്റേജ്-3 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാ
യും അധികൃതര്‍ അറിയിച്ചു. 

ദേശീയ സുരക്ഷ അല്ലെങ്കില്‍ പ്രതിരോധം, ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍, ആരോഗ്യ സംരക്ഷണം, റെയില്‍വേ, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലുകള്‍, ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി പ്രക്ഷേപണം, പൈപ്പ് ലൈനുകള്‍, ശുചിത്വം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.6 ഡിഗ്രി സെല്‍ഷ്യസാണ്. അടുത്ത 3-4 ദിവസങ്ങളില്‍, ജനുവരി 16 വരെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞിനും നിലവിലുള്ള തണുത്ത കാലാവസ്ഥയ്ക്കും ശമനമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com