'ശ്രീരാമ ഭക്തനാകുന്നത് പാപമൊന്നുമല്ല'; അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

അയോധ്യയില്‍ 22 ന് നടക്കുന്ന പരിപാടിയില്‍ ഒരു പ്രവര്‍ത്തകരും പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിട്ടില്ല
നിർമൽ ഖേത്രി/ ഫെയ്സ്ബുക്ക്
നിർമൽ ഖേത്രി/ ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് തള്ളി ഉത്തര്‍പ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ്. യുപി മുന്‍ പിസിസിപ്രസിഡന്റ് നിര്‍മല്‍ ഖേത്രിയാണ്, അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്. 

ശ്രീരാമ ഭക്തന്‍ ആകുകയെന്നത് പാപമൊന്നുമല്ല. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ വ്യക്തിപരമായ ക്ഷണം സ്വീകരിച്ചാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും നിര്‍മല്‍ ഖേത്രി നവമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. 

ശ്രീരാമഭക്തനായതില്‍ അഭിമാനം കൊള്ളുന്നു. അയോധ്യയില്‍ 22 ന് നടക്കുന്ന പരിപാടിയില്‍ ഒരു പ്രവര്‍ത്തകരും പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിട്ടില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് കോണ്‍ഗ്രസിന്റെ കേന്ദ്രനേതാക്കള്‍ അറിയിക്കുകയാണ് ചെയ്തത്. എന്നാല്‍ താന്‍ വ്യക്തിപരമായി ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഖേത്രി  വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com