1260 കിലോ തൂക്കം; രാമന് വഴിപാടായി കൂറ്റന്‍ ലഡു നിര്‍മിച്ച് ഭക്തന്‍

ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കേ, വഴിപാടായി നല്‍കാന്‍ 1,265 കിലോ തൂക്കമുള്ള കൂറ്റന്‍ ലഡു നിര്‍മിച്ച് ഭക്തന്‍
രാമന് വഴിപാടായി സമർപ്പിക്കുന്ന നിർമ്മിച്ച കൂറ്റൻ ലഡു, എഎൻഐ
രാമന് വഴിപാടായി സമർപ്പിക്കുന്ന നിർമ്മിച്ച കൂറ്റൻ ലഡു, എഎൻഐ

ഹൈദരാബാദ്: ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കേ, വഴിപാടായി നല്‍കാന്‍ 1,265 കിലോ തൂക്കമുള്ള കൂറ്റന്‍ ലഡു നിര്‍മിച്ച് ഭക്തന്‍. ഹൈദരാബാദ് സ്വദേശിയായ നാഗഭൂഷണ്‍ റെഡ്ഡിയാണ് ലഡു ഉണ്ടാക്കിയത്. ശീതികരിച്ച ഗ്ലാസ് ബോക്‌സിലാണ് ലഡു സൂക്ഷിച്ചിരിക്കുന്നത്.

രാമക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്ന ലഡു ഇന്ന് ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്ക് കൊണ്ടുപോകും. 30 ആളുകള്‍ ചേര്‍ന്ന് 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താണ് ലഡു നിര്‍മ്മിച്ചതെന്ന് നാഗഭൂഷണ്‍ റെഡ്ഡി പറഞ്ഞു. 

'2000 മുതല്‍ ശ്രീറാം കാറ്ററിംഗ് എന്ന പേരില്‍ ഒരു കാറ്ററിംഗ് സര്‍വീസ് എനിക്കുണ്ട്. രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുമ്പോള്‍, ശ്രീരാമന് എന്ത് വഴിപാട് നല്‍കാമെന്ന് ഞങ്ങള്‍ സ്വയം ചിന്തിച്ചു. പിന്നീട്, ഞങ്ങള്‍ക്ക് ഒരു ആശയം വന്നു. ഭൂമി പൂജയുടെ ദിവസം മുതല്‍ ക്ഷേത്രം തുറക്കുന്ന ദിവസം വരെ ഓരോ ദിവസവും ഞങ്ങള്‍ 1 കിലോ ലഡു നല്‍കും'- നാഗഭൂഷണ്‍ റെഡ്ഡി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com