ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെ അസമില്‍ ആക്രമണം /ചിത്രം എക്‌സ്
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെ അസമില്‍ ആക്രമണം /ചിത്രം എക്‌സ്

അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെ ആക്രമണം; ജയറാം രമേശിന്റെ കാര്‍ ആക്രമിച്ചു, വിഡിയോ 

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമില്‍ വച്ച് തന്റെ വാഹനം ആക്രമിക്കപ്പെട്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെ ആക്രമണം. സോനിത്പുരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ കാര്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമില്‍ വച്ച് തന്റെ വാഹനം ആക്രമിക്കപ്പെട്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. വാഹനം കടന്നുപോകുന്ന സമയത്ത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയും വാഹനത്തിലൊട്ടിച്ചിരുന്ന സ്റ്റിക്കറുകള്‍ കീറിക്കളഞ്ഞെന്നും പരാതിയില്‍ പറയുന്നു. യാത്രക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ അസം മുഖ്യമന്ത്രിയെന്ന് ജയറാം രമേശ് പറഞ്ഞു. എത്ര ഭയപ്പെടുത്തിയാലും പിന്നോട്ടില്ലെന്നും യാത്രയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

''സോനിത്പുരിലെ ജുമുഗുരിഹാട്ടില്‍ വച്ച് എന്റെ വാഹനത്തിനു നേരെ  ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. വിന്‍ഡ്ഷീല്‍ഡില്‍ ഒട്ടിച്ചിരുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ വലിച്ചുകീറി. വാഹനത്തില്‍ വെള്ളമൊഴിച്ചു. ന്യായ് യാത്രയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പക്ഷേ ഞങ്ങള്‍ സംയമനം പാലിച്ചു. ഇത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ പ്രവര്‍ത്തനമാണ്.'' അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 

ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കരുതെന്ന് അസമിലെ ബിജെപി. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്ന വഴികളിലെ പരിപാടികള്‍ക്ക് സര്‍ക്കാര്‍ അകാരണമായി അനുമതി നിഷേധിക്കുകയാണെന്നും കോണ്‍ഗ്രസ് പതാകകളും ബാനറുകളും നശിപ്പിക്കുക്കയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com