ചരണാമൃതം കഴിച്ചു, പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ 11 ദിവസം നീണ്ട വ്രതം അവസാനിപ്പിച്ച് നരേന്ദ്രമോദി

അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ മുഖ്യ യജമാന സ്ഥാനം വഹിക്കുന്ന നരേന്ദ്രമോദി കഴിഞ്ഞ 11 വ്രതത്തിലായിരുന്നു
മോദിക്ക് ചരണാമൃതം നൽകുന്നു/ പിടിഐ
മോദിക്ക് ചരണാമൃതം നൽകുന്നു/ പിടിഐ

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ത്രതില്‍ പ്രാണപ്രതിഷ്ഠ നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്രതം അവസാനിപ്പിച്ചു. 11 ദിവസം നീണ്ടു നിന്ന വ്രതമാണ് അവസാനിപ്പിച്ചത്. ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പാല്‍ ചേര്‍ത്ത പൂജിച്ച മധുരപാനീയം ( ചരണാമൃതം ) മോദിക്ക് നല്‍കിയാണ് വ്രതം അവസാനിപ്പിച്ചത്.

അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ മുഖ്യ യജമാന സ്ഥാനം വഹിക്കുന്ന നരേന്ദ്രമോദി കഴിഞ്ഞ 11 വ്രതത്തിലായിരുന്നു. ജനുവരി 12 നാണ് മോദി വ്രതം ആരംഭിച്ചത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്. 

നേരത്തെ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനവേളയില്‍ നരേന്ദ്രമോദിയുടെ വ്രതവും, ഭക്ഷണക്രമവുമെല്ലാം വാര്‍ത്തയായിരുന്നു. രാത്രി പപ്പായയും പൈനാപ്പിളും മാത്രമാണ് മോദി കഴിച്ചത്. നിലത്ത് കിടന്നുറങ്ങി. രാവിലെ കരിക്കിന്‍ വെള്ളം മാത്രം കുടിച്ചാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ ദര്‍ശനത്തിനായി പോയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com