കര്‍ണാടകയില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം.
പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം
പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനംടി വി ദൃശ്യം

ബംഗളൂരു: കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം.

വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്വാമി(55), വര്‍ഗീസ്(58) എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ മലയാളികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മലപ്പുറം സ്വദേശി ബഷീറിന്റെ പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടമുണ്ടായത്.

സോളിഡ് ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിട്ടം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ഫാം ഉടമയടക്കം രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ 9 പേർ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. 

പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം
പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വര്‍ഷം തോറും വര്‍ധിക്കുന്നു: പ്രധാനമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com