തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ആറുപേര്‍ മരിച്ചു

കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നതിനിടെയാണ് സംഭവം
അപകടത്തിൽപ്പെട്ട ലോറി
അപകടത്തിൽപ്പെട്ട ലോറിടിവി ദൃശ്യം

ചെന്നൈ: തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നതിനിടെയാണ് സംഭവം.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെങ്കാശി ജില്ലയിലെ തിരുമംഗലം- കൊല്ലം ദേശീയപാതയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. കാറില്‍ സഞ്ചരിച്ചിരുന്ന ആറംഗ സംഘമാണ് മരിച്ചത്. മരിച്ചവര്‍ തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്.

വളവില്‍ വച്ച് കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് പോയി. ആറുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത യാത്രക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ ഇവര്‍ക്ക് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഇന്നലെ രാത്രിയാണ് ഇവര്‍ കുറ്റാലത്ത് എത്തിയത്. പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽപ്പെട്ട ലോറി
മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com