മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് മരണം, അഞ്ചുപേര്‍ക്ക് പരിക്ക്

ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കൗട്രുക്ക് ഗ്രാമത്തിലാണ് ഇന്നലെ രാത്രിയോടെ വെടിവെപ്പുണ്ടായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ബിജെപിയുടെ യുവനേതാവടക്കം സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കൗട്രുക്ക് ഗ്രാമത്തിലാണ് ഇന്നലെ രാത്രിയോടെ വെടിവെപ്പുണ്ടായത്.

സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇംഫാല്‍ ഈസ്റ്റ്, കാങ്പോക്പി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ടുവിഭാഗത്തിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിവരം.

പ്രതീകാത്മക ചിത്രം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

രണ്ട് പേരെ പരിക്കേറ്റ നിലയില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുതിര്‍ന്ന അംഗമായ മനോഹര്‍മയൂം ബാരിഷ് ശര്‍മ്മയെയാണ് വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആയുധധാരികളായ അക്രമിസംഘം നാട്ടുകാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നാണ് പൊലീസ് അറിയിക്കുന്നത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് കടങ്ങ്ബന്ദ്, കൂട്രുക്, കാങ്ചുപ്പ് എന്നീ ഗ്രാമത്തിലെ ജനങ്ങള്‍ പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com