ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്; കാഴ്ചാപരിധി പൂജ്യമായി; വിമാനങ്ങളും ട്രെയിനുകളും വൈകിയോടുന്നു

മൂടൽമഞ്ഞുമൂലം പൊതു​ഗതാ​ഗതവും താറുമാറായി
ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്
ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്എഎൻഐ ചിത്രം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും പലയിടങ്ങളിലും മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കാഴ്ചാപരിധി പൂജ്യമായി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും താറുമാറായി.

നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. അപ്ഡേറ്റ് ചെയ്ത ഫ്‌ലൈറ്റ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ ഡല്‍ഹി വിമാനത്താവളം അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. എന്തെങ്കിലും അസൗകര്യം ഉണ്ടായാല്‍ ഖേദിക്കുന്നുവെന്നും വിമാനത്താവളം വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്
ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറി വിവാദം: ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന് ഹൈക്കോടതി

കൊടും തണുപ്പും മൂടല്‍ മഞ്ഞും മൂലം റോഡുമാര്‍ഗമുള്ള വാഹനനീക്കത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും പൊതു വാഹനങ്ങള്‍ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. കൊടും തണുപ്പില്‍ നിന്നും രക്ഷതേടി ആളുകള്‍ റോഡരികിലും മറ്റും തീകായുന്നതും പതിവായി മാറിയിട്ടുണ്ട്. ഫെബ്രുവരി വരെ അതിശൈത്യം തുടരുമെന്നാണ് അറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com