'രണ്ടു ചായയ്ക്കും ബ്രെഡ് ടോസ്റ്റിനും 252 രൂപ', ബില്‍ വൈറല്‍; ഇടപെട്ട് അയോധ്യ ജില്ലാ ഭരണകൂടം

ബില്ലിനൊപ്പം നല്‍കുന്ന സര്‍വീസുകളുടെ പൂര്‍ണ വിവരം നല്‍കാന്‍ ഹോട്ടല്‍, റെസ്‌റ്റോറന്റ് ഉടമകളോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു
അയോധ്യ റെയിൽവേ സ്റ്റേഷനിലെ തിരക്ക്
അയോധ്യ റെയിൽവേ സ്റ്റേഷനിലെ തിരക്ക്പിടിഐ

ലഖ്‌നൗ: രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ അയോധ്യയിലെത്തുന്നവരില്‍ നിന്ന് ഹോട്ടലുകള്‍ അമിത ബില്ല് ഈടാക്കുന്നതായുള്ള വ്യാപകമായ പരാതിയില്‍ ഇടപെട്ട് ജില്ലാ ഭരണകൂടം. ബില്ലിനൊപ്പം നല്‍കുന്ന സര്‍വീസുകളുടെ പൂര്‍ണ വിവരം നല്‍കാന്‍ ഹോട്ടല്‍, റെസ്‌റ്റോറന്റ് ഉടമകളോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

ഭക്തരില്‍ നിന്ന് അമിത ബില്ല് ഈടാക്കുന്നതായുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ അയോധ്യ ജില്ലാ കലക്ടര്‍ നിതീഷ് കുമാര്‍ യോഗം വിളിച്ചു. ഹോട്ടല്‍, റെസ്‌റ്റോറന്റ് ഉടമകള്‍ പങ്കെടുത്ത യോഗത്തില്‍ ഭക്തരില്‍ നിന്ന് അമിത ബില്ല് ഈടാക്കുന്നതായുള്ള പരാതി ചര്‍ച്ചയായി. തുടര്‍ന്നാണ് ബില്ലിനൊപ്പം നല്‍കുന്ന സര്‍വീസുകളുടെ പൂര്‍ണ വിവരം നല്‍കാന്‍ ഹോട്ടല്‍, റെസ്‌റ്റോറന്റ് ഉടമകളോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചത്.

അടുത്തിടെ, രണ്ടു ചായയ്ക്കും രണ്ടു ബ്രെഡ് ടോസ്റ്റിനും റെസ്‌റ്റോറന്റ് 252 രൂപ ഈടാക്കി കൊണ്ടുള്ള ബില്‍ സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. രാമ പ്രതിഷ്ഠയ്ക്ക് പിന്നാലെ ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അയോധ്യയില്‍ അനുഭവപ്പെടുന്നത്. ഇത് അവസരമായി കണ്ട് നിരവധി ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അയോധ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് അമിത ബില്ല് ഈടാക്കുന്നതായുള്ള പരാതികള്‍ ഉയര്‍ന്നത്.

അയോധ്യ റെയിൽവേ സ്റ്റേഷനിലെ തിരക്ക്
പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുത്: മദ്രാസ് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com