'തൊഴിലില്ലായ്മ പാകിസ്ഥാനെക്കാള്‍ ഇരട്ടി', കാരണം മോദിയുടെ നയങ്ങള്‍, ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭായമായി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിഎക്‌സ്

ജയപൂര്‍: ഇന്ത്യയിലെ തൊഴിലില്ലായ്മ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നി രാജ്യങ്ങളെ മറികടന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് ഇതിന് കാരണം, മോദിയുടെ നയങ്ങള്‍ ചെറുകിട സംരംഭങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭായമായി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

''പാകിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയില്‍ തൊഴിലില്ലായ്മ ഇരട്ടിയാണ്. ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയെക്കാള്‍ കൂടുതല്‍ തൊഴില്‍രഹിതരായ യുവാക്കള്‍ ഇവിടെയുണ്ട്. കാരണം നരേന്ദ്ര മോദി നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയത് മൂലം ചെറുകിട വ്യവസായങ്ങള്‍ ഇല്ലാതായി'' രാഹുല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി
ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു,വീഡിയോ

''ഇന്ത്യയിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 23.22 ശതമാനമാണ്. 2022-ലെ ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാന്റെ തൊഴിലില്ലായ്മ നിരക്ക് 11.3 ശതമാനവും ബംഗ്ലാദേശിന്റെ 12.9 ശതമാനവുമാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഭൂട്ടാനെയും ബംഗ്ലാദേശിനെക്കാള്‍ അധികമാണ്'' രാഹുല്‍ ആരോപിച്ചു.

നോട്ട് നിരോധനവും ജി എസ് ടി യും നടപ്പിലാക്കി ചെറുകിട സംരംഭങ്ങള്‍ മോദി സര്‍ക്കാര്‍ തകര്‍ത്തതാണ് രാജ്യത്തെ തൊഴിലില്ലായ്മയുടെകാരണം. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ചു.

കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കുമെതിരെയുള്ള സാമ്പത്തിക, സാമൂഹിക അനീതിയാണ് രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. പിന്നാക്ക സമുദായങ്ങളും ഗോത്രവര്‍ഗക്കാരും ദളിതരും ജനസംഖ്യയുടെ 73 ശതമാനം വരുന്നുണ്ടെങ്കിലും പ്രധാന കമ്പനികളില്‍ ഇത്തരക്കാര്‍ വളരെ കുറച്ച് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com