'കരുത്ത് തെളിയിക്കാന്‍'; ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന്

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും റാലിയില്‍ പങ്കെടുക്കും
ഇന്ത്യ മുന്നണി നേതാക്കൾ
ഇന്ത്യ മുന്നണി നേതാക്കൾ പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് ബിഹാറിലെ പട്‌നയില്‍ നടക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയെ ശക്തിപ്രകടന വേദിയാക്കി മാറ്റാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും റാലിയില്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്, ആര്‍ജെഡി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എന്‍സിപി (ശരദ് പവാര്‍), സിപിഎം, സിപിഐ തുടങ്ങിയ ഇടതുപാര്‍ട്ടികളും, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവ റാലിയില്‍ അണിചേരും. ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം ഊട്ടിയുറപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് റാലി സംഘടിപ്പിക്കുന്നത്.

ഇന്ത്യ മുന്നണി നേതാക്കൾ
ഇന്ത്യ മുന്നണി വിട്ടു; രാഷ്ട്രീയ ലോക്ദള്‍ എന്‍ഡിഎയില്‍ ചേര്‍ന്നു

മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന സാഹചര്യത്തില്‍, ജെഡിയുവിന് ശക്തമായ മുന്നറിപ്പ് നല്‍കുക കൂടി ബിഹാറില്‍ സംഘടിപ്പിക്കുന്ന റാലിയിലൂടെ ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെത്തിയപ്പോള്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് യാത്രയില്‍ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com