'സ്വാഗതം', വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്ന മഹത്തായ വിധി : പ്രധാനമന്ത്രി

'സംശുദ്ധമായ രാഷ്ട്രീയം ഉറപ്പാക്കുകയും വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും'
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ

ന്യൂഡല്‍ഹി: അഴിമതിക്ക് പ്രത്യേക പരിരക്ഷയില്ലെന്നും, കോഴ വാങ്ങി വോട്ടു ചെയ്യുന്ന എംപിമാരും എംഎല്‍എമാരും വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സ്വാഗതം. സുപ്രീം കോടതിയുടെ മഹത്തായ വിധി, സംശുദ്ധമായ രാഷ്ട്രീയം ഉറപ്പാക്കുകയും വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിയമനിര്‍മ്മാണ സഭകളില്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിചാരണ നേരിടുന്നതില്‍നിന്ന് പ്രത്യേക പരിരക്ഷ നല്‍കാനാവില്ലെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജനപ്രതിനിധികള്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമാണ്. അഴിമതിക്ക് സാമാജികര്‍ക്ക് പ്രത്യേക പാര്‍ലമെന്ററി പരിരക്ഷയില്ലെന്നും കോടതി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി
'സാമാജികര്‍ കൈക്കൂലി വാങ്ങുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യം'; സുപ്രീംകോടതിയുടെ അഞ്ച് സുപ്രധാന നിരീക്ഷണങ്ങള്‍

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സംരക്ഷണം നല്‍കിയ 1998ലെ സുപ്രീംകോടതി വിധി ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. സാമാജികര്‍ കൈക്കൂലി വാങ്ങി വോട്ടു ചെയ്യുന്നതോ പ്രസംഗിക്കുന്നതോ ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്. വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍, അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com