ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം

രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്.
മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു
മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു

ന്യൂഡല്‍ഹി: മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്.

അക്കൗണ്ടില്‍ കയറുമ്പോള്‍ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേര്‍ഡ് തെറ്റാണെന്നു നോട്ടിഫിക്കേഷന്‍ വരികയും ചെയ്യുന്നു.

എന്താണ് ഇത്തരമൊരു തടസത്തിന് കാരണമെന്ന് മെറ്റയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല. ഉടന്‍ തന്നെ അവരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കള്‍.

മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു
'തട്ടിപ്പുകള്‍ തടയുക പ്രധാനം', ബാങ്കുകളില്‍ കൂടുതല്‍ വെരിഫിക്കേഷന്‍ വരുന്നു, കെവൈസി വ്യവസ്ഥകള്‍ ശക്തിപ്പെടുത്താന്‍ ആലോചന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com