'മോദിയുടെ രോമത്തില്‍ തൊടാന്‍ പോലും ഒരുത്തനും കഴിയില്ല': സ്മൃതി ഇറാനി

'ഞങ്ങളെല്ലാം മോദിയുടെ കുടുംബമാണ്. യുവാക്കളെല്ലാം മോദിയുടെ കുടുംബമാണ്'
സ്മൃതി ഇറാനി
സ്മൃതി ഇറാനി

നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുടുംബമില്ലെന്ന് പരിഹസിച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തിന്റെ പ്രധാന സേവകനായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യ എന്ന കുടുംബത്തിനായിട്ടാണ് സേവനം അനുഷ്ഠിക്കുന്നത്.

കാലിത്തീറ്റ കള്ളനായ ഇന്ത്യ സഖ്യത്തിന്റെ നേതാവ് പറയുന്നത് മോദിക്ക് കുടുംബമില്ലെന്നാണ്. എന്നാല്‍ ഞാന്‍ പറയുന്നു, ഞങ്ങളെല്ലാം മോദിയുടെ കുടുംബമാണ്. യുവാക്കളെല്ലാം മോദിയുടെ കുടുംബമാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങളും മോദിയുടെ കുടുംബമാണ്. ഒരുത്തനും അദ്ദേഹത്തിന്റെ രോമത്തില്‍ പോലും തൊടാന്‍ കഴിയില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്മൃതി ഇറാനി
നരേന്ദ്രമോദിയെ വധിക്കും; വാളുമായി സമൂഹമാധ്യമത്തില്‍ ഭീഷണി; കേസ്

ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് പിന്നാലെ, രാജ്യം മുഴുവന്‍ മോദിയുടെ കുടുംബം ( മോദി കാ പരിവാര്‍) എന്ന പ്രചരണ വാക്യവുമായി ബിജെപി രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ 'മോദി കാ പരിവാര്‍' എന്ന് ചേര്‍ത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com