താലി കെട്ടണമെങ്കില്‍ സ്ത്രീധനമായി ക്രെറ്റ കാര്‍ വേണം; വീട്ടുകാര്‍ തമ്മില്‍ അടി; കല്യാണം മുടങ്ങി

കാര്‍ നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുമെന്ന് കാര്‍ നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുമെന്ന് അവസാനനിമിഷം അറിയിച്ചതോടെ കല്യാണവീട്ടില്‍ വലിയ കലഹമായി
വരന്‍ ആവശ്യപ്പെട്ട ക്രെറ്റ കാര്‍ സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി.
വരന്‍ ആവശ്യപ്പെട്ട ക്രെറ്റ കാര്‍ സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. പ്രതീകാത്മക ചിത്രം

ലഖ്‌നൗ: വരന്‍ ആവശ്യപ്പെട്ട ക്രെറ്റ കാര്‍ സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ സെയ്ദ്പുരിയിലാണ് സംഭവം. വിവാഹദിവസം വധുവിന്റെ വീട്ടുകാരോട് വരന്‍ സ്ത്രീധനമായി കാര്‍ ആവശ്യപ്പെടുകയായിരുന്നു. കാര്‍ നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുമെന്ന് അവസാനനിമിഷം അറിയിച്ചതോടെ കല്യാണവീട്ടില്‍ വലിയ കലഹമായി. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

തുടര്‍ന്ന് പൊലീസ് ഇരു കുടുംബങ്ങളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനനത്തില്‍ വധുവിന്റെ വീട്ടുകാര്‍ നല്‍കിയ എല്ലാ വസ്തുക്കളും വിരുന്നിനായി ചെലവഴിച്ച 3.25 ലക്ഷം രൂപയും വരന്റെ വീട്ടുകാര്‍ തിരിച്ചുനല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹത്തിന്റെ മറ്റ് എല്ലാ ചടങ്ങുകളും വളരെ ഹൃദ്യമായാണ് നടന്നതെന്നും എന്നാല്‍ വിവാഹദിവസം വരന്‍ കാര്‍ ആവശ്യപ്പെട്ടതോടെ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും വധുവിന്റെ വീട്ടുകാര്‍ പറയുന്നു. ഇരുവശത്തുനിന്നും വരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിവാഹത്തിന് യുവാവ് തയ്യാറായില്ല.

വരന്‍ ആവശ്യപ്പെട്ട ക്രെറ്റ കാര്‍ സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി.
'മോദി കഠിനാധ്വാനി', വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com