വീട്ടിലേക്ക് വിളിച്ചുവരുത്തി, ജനനേന്ദ്രിയം ഛേദിച്ച ശേഷം കാമുകനെ റോഡില്‍ തള്ളി; യുവതിക്കെതിരെ അന്വേഷണം

ബിഹാറില്‍ യുവതി കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചതായി പരാതി
ആക്രമണത്തിന് ശേഷം റോഡില്‍ തള്ളിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ആക്രമണത്തിന് ശേഷം റോഡില്‍ തള്ളിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ യുവതി കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചതായി പരാതി. വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു യുവതിയുടെ ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തിന് ശേഷം റോഡില്‍ തള്ളിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബക്‌സാര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തെ കുറിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അനില്‍ ഗോണ്ടിനെയാണ് കാമുകി ആക്രമിച്ചത്. വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അനിലിനെ യുവതിയും ബന്ധുവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അനിലിന്റെ സഹോദരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീട്ടില്‍ എത്തിയ സമയത്ത് യുവതിയും യുവതിയുടെ സഹോദരനും ചേര്‍ന്ന് അനിലിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ തള്ളിയ അനില്‍ ഒരുവിധത്തില്‍ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നില്‍ യുവതിയുടെ ഗൂഢാലോചനയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടക്കത്തില്‍ അനിലിനെ യുവതിയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷമാണ് ജനനേന്ദ്രിയം ഛേദിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ആക്രമണത്തിന് ശേഷം റോഡില്‍ തള്ളിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
45 സെക്കന്‍ഡില്‍ മറുകരയിലെത്താം, രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നാളെ- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com