കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ അഴുക്കുചാലില്‍

ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പുതുച്ചേരി: പുതുച്ചേരിയില്‍ കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. അഴുകിയ നിലയിലാണ് ഒമ്പതു വയസ്സുകാരിയായ ആരതി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം സോളൈ നഗറിലെ വീടിന് സമീപത്തെ ഓടയില്‍ നിന്നും കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയുടെ കൈയും കാലും മുണ്ട് കൊണ്ട് കെട്ടിയ നിലയിലാണ്. വായ സ്്ട്രാപ് കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. ഓടയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.

ഫയല്‍ ചിത്രം
ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാന്‍ തയ്യാറാകാതെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍; ഹൈക്കോടതി നിര്‍ദേശം അവഗണിച്ചു

രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ അടക്കം നാലു പേരെ മുതിയാല്‍പേട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മരിച്ച പെണ്‍കുട്ടി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കുട്ടിയുടെ പിതായ ഡ്രൈവറും അമ്മ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരിയുമാണ്. ശനിയാഴ്ച വീടിന് പുറത്ത് കളിക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് പിന്നീട് കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും തിരഞ്ഞിട്ടും കാണാതിരുന്നതോടെ, ബന്ധുക്കള്‍ രാത്രി എട്ടുമണിയോടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com