ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാന്‍ തയ്യാറാകാതെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍; ഹൈക്കോടതി നിര്‍ദേശം അവഗണിച്ചു

വൈകീട്ട് നാലരയോടെ പ്രതിയേയും കേസുമായി ബന്ധപ്പെട്ട രേഖകളും കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്.
ഷെയ്ഖ് ഷാജഹാൻ
ഷെയ്ഖ് ഷാജഹാൻ ടിവി ദൃശ്യം

കൊല്‍ക്കത്ത: ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ കുറ്റാരോപിതനായ സന്ദേശ്ഖലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാന്‍ വിസമ്മതിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറണമെന്ന് ബംഗാള്‍ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

ഷെയ്ഖ് ഷാജഹാൻ
ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം

വൈകീട്ട് നാലരയോടെ പ്രതിയേയും കേസുമായി ബന്ധപ്പെട്ട രേഖകളും കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്. ഏഴരവരെ സിബിഐ. ഉദ്യോഗസ്ഥര്‍ പൊലീസ് ആസ്ഥാനത്ത് കാത്തുനിന്നെങ്കിലും ഒരു നടപടിയുമുണ്ടാകാത്തതിനെ തുടര്‍ന്ന് തിരിച്ചുപോയി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അപ്പീലില്‍ വിധി വന്നശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരത്തേ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ആരോപണവിധേയനായ ഷെയ്ഖ് ഷാജഹാനെതിരെ നീതിപൂര്‍വ്വവും സത്യസന്ധവും സമ്പൂര്‍ണവുമായ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com