മാവോയിസ്റ്റ് കേസ്; പ്രൊഫ. ജിഎന്‍ സായിബാബ ജയില്‍ മോചിതനായി

ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിനെ തുടര്‍ന്നാണ് ജയില്‍ മോചനം
പ്രൊഫ സായിബാബ /
പ്രൊഫ സായിബാബ /ഫയല്‍ ചിത്രം

നാഗ്പൂര്‍: മാവോയിസ്റ്റ് ബന്ധമാരോപിച്ച കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായി.

കേസില്‍ പത്തുവര്‍ഷംമുമ്പ് അറസ്റ്റുചെയ്ത് ജയിലിലടച്ച സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിനെ തുടര്‍ന്നാണ് മോചനം.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ വിചാരണ കോടതി ശിക്ഷിച്ചത് മുതല്‍ 2017 മുതല്‍ സായിബാബ നാഗ്പൂര്‍ ജയിലിലായിരുന്നു. 2014 മുതല്‍ 2016 വരെ ജയിലില്‍ കഴിത്ത സായിബായ്ക്ക് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ചിരുന്നു.

''എനിക്ക് ആദ്യം വൈദ്യചികിത്സ നല്‍കേണ്ടിവരും, അതിനുശേഷം മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ, '' ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വീല്‍ ചെയറില്‍ ഇരുന്ന് സായിബാബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലിന് പുറത്ത് ഒരു കുടുംബാംഗം സായിബാബയെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രൊഫ സായിബാബ /
ഭാര്യ എത്താന്‍ വൈകി; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കി ഭര്‍ത്താവ്, അറസ്റ്റ്

വിചാരണക്കോടതി വിധിക്കെതിരെ സായിബാബ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് ജീവപര്യന്തം ശിക്ഷ റദ്ദാക്കിയത്. സായിബാബയ്ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട മറ്റു പ്രതികളുടെ അപ്പീലുകളും ഹൈക്കോടതി അനുവദിച്ചു.

2017ല്‍ ഗഡ്ചിരോളിയിലെ വിചാരണക്കോടതിയാണ് സായിബാബയെയും മറ്റ് അഞ്ചു പേരെയും ശിക്ഷിച്ചത്. രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്‌തെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. ഐപിസിയിലെ വിവിധ വകുപ്പുകള്‍, യുഎപിഎ എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com