ഭാര്യ എത്താന്‍ വൈകി; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കി ഭര്‍ത്താവ്, അറസ്റ്റ്

വ്യാജ സന്ദേശം അയച്ച ഇയാളെ മുംബൈ പോലീസാണ് പിടികൂടിയത്.
ഭാര്യ എത്താന്‍ വൈകി; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കി ഭര്‍ത്താവ്
ഭാര്യ എത്താന്‍ വൈകി; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കി ഭര്‍ത്താവ്ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കിയ ബംഗളൂരു സ്വദേശി അറസ്റ്റില്‍. ആകാശ് എയര്‍ലൈന്‍സില്‍ വ്യാജ സന്ദേശം അയച്ച ഇയാളെ മുംബൈ പോലീസാണ് പിടികൂടിയത്.

മുംബൈയിലെ എയര്‍പോര്‍ട്ട് പൊലീസ് പറയുന്നതനുസരിച്ച്, ഫെബ്രുവരി 24 ന് വൈകുന്നേരം മലാഡിലെ എയര്‍ലൈനിന്റെ കോള്‍ സെന്ററിലേക്ക് ഒരു ഭീഷണി കോള്‍ ലഭിച്ചു. വൈകുന്നേരം 06.40, മുംബൈയില്‍ നിന്ന് ബംഗളൂരിലേക്ക് പോകുന്ന ഫ്‌ലൈറ്റ് നമ്പര്‍ ക്യുപി 1376 വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു സന്ദേശം.

ഈ സമയം 167 യാത്രക്കാരുമായി വിമാനം മുംബൈയില്‍ നിന്ന് പുറപ്പെടാന്‍ നില്‍ക്കുകയായിരുന്നുരെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിമാനത്തിന്റെ ക്യാപ്റ്റനും പൊലീസിനും ഉള്‍പ്പെടെ എല്ലാ അധികാരികളെയും എയര്‍ലൈന്‍ അധികൃതര്‍ വിവരം അറിയിച്ചു.

ക്യാപ്റ്റന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), ബോംബ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയര്‍പോര്‍ട്ട് പൊലീസും സംഭവസ്ഥലത്തെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാര്യ എത്താന്‍ വൈകി; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കി ഭര്‍ത്താവ്
രണ്ട് ലക്ഷം ശമ്പളം വാഗ്ദാനം ചെയ്തു; റഷ്യയില്‍ കുടുങ്ങി; ഹൈദരാബാദ് സ്വദേശി യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു

എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചതിനു പുറമെ യാത്രക്കാരുടെ ബാഗുകളും പരിശോധിച്ചു. സംശയാസ്പദമായ ഒന്നും കണ്ടെത്താതായതോടെ ഫോണ്‍ കോള്‍ വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു.

താന്‍ ജോലി കഴിഞ്ഞിറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്നു സംശയമാണെന്നും ഭാര്യ ഇയാളെ അറിയിച്ചിരുന്നു. ഇവര്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞതിനാല്‍ വിമാനത്തില്‍ കയറാനായില്ല. തുടര്‍ന്നാണ് വ്യാജ ഫോണ്‍ സന്ദേശം നല്‍കാന്‍ ഭര്‍ത്താവ് തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com