രണ്ട് ലക്ഷം ശമ്പളം വാഗ്ദാനം ചെയ്തു; റഷ്യയില്‍ കുടുങ്ങി; ഹൈദരാബാദ് സ്വദേശി യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ എംബസിയാണ് മരണം സ്ഥിരീകരിച്ചത്
മുഹമ്മദ് അസ്ഫന്‍
മുഹമ്മദ് അസ്ഫന്‍എക്സ്

ഹൈദരാബാദ്: ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് പോയ ഹൈദരാബാദ് സ്വദേശി യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫന്‍(30) ആണ് കൊല്ലപ്പെട്ടത്. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയാണ് മരണം സ്ഥിരീകരിച്ചത്.

ഇന്ത്യക്കാരനായ മുഹമ്മദ് അസ്ഫന്റെ മരണത്തേക്കുറിച്ച് അറിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് എംബസി എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. മരിച്ച വ്യക്തിയുടെ കുടുംബമായും റഷ്യന്‍ അധികൃതരുമായും ബന്ധപ്പെട്ടുണ്ടെന്നും കുറിച്ചു. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും എംബസി വ്യക്തമാക്കി.

റഷ്യന്‍ ആര്‍മിയില്‍ സഹായിയുടെ തസ്തികയിലേക്കെന്ന് പറഞ്ഞാണ് റിക്രൂട്ട്‌മെന്റ് നടന്നത്. ഹൈദരാബാദില്‍ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന അസ്ഫനെ ചെന്നൈയില്‍നിന്നാണു റിക്രൂട്ട് ചെയ്തത്. പ്രതിമാസം 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ജനുവരി 22 നു യുവാവിനെ അവസാനമായി കണ്ട മറ്റൊരു ഇന്ത്യക്കാരന്‍ വിവരം നാട്ടില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണു കുടുംബം ഉവൈസിയുടെ സഹായം തേടിയത്. യുവാവിന്റെ മരിച്ച വിവരം ഉവൈസിയെ ആണ് എംബസി അറിയിച്ചത്. അസ്ഫനു ഭാര്യയും 2 പെണ്‍മക്കളുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

20 ഓളം ഇന്ത്യക്കാരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ പലരേയും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ഗവണ്‍മെന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com