ലേബല്‍ പ്രമുഖ ബ്രാന്‍ഡിന്റേത്, വനസ്പതിയും പാമോയിലും ഉപ്പും ചേര്‍ത്ത് വ്യാജ വെണ്ണ; റെയ്ഡില്‍ ഫാക്ടറി ഉടമ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ പ്രമുഖ ബ്രാന്‍ഡിന്റെ പേരില്‍ വ്യാജ വെണ്ണ ഉണ്ടാക്കി വില്‍പ്പന നടത്തിയ ഫാക്ടറിയില്‍ റെയ്ഡ്
പ്രമുഖ ബ്രാന്‍ഡിന്റെ ലേബല്‍ ഒട്ടിച്ചാണ് വ്യാജ വെണ്ണ വിറ്റിരുന്നത്
പ്രമുഖ ബ്രാന്‍ഡിന്റെ ലേബല്‍ ഒട്ടിച്ചാണ് വ്യാജ വെണ്ണ വിറ്റിരുന്നത്പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ പ്രമുഖ ബ്രാന്‍ഡിന്റെ പേരില്‍ വ്യാജ വെണ്ണ ഉണ്ടാക്കി വില്‍പ്പന നടത്തിയ ഫാക്ടറിയില്‍ റെയ്ഡ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ഫാക്ടറി ഉടമയെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

താനെ ഡോംബിവ്ലി ഏരിയയിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. വനസ്പതി, ശുദ്ധീകരിച്ച പാമോയില്‍, ഉപ്പ്, ഭക്ഷണത്തിന് നിറം നല്‍കുന്ന പദാര്‍ഥങ്ങള്‍, മറ്റ് ചേരുവകള്‍ എന്നിവ ചേര്‍ത്താണ് വ്യാജ വെണ്ണ നിര്‍മ്മിച്ചിരുന്നത്. വെണ്ണ കട്ടിയാക്കി ഫ്രീസറില്‍ സൂക്ഷിച്ച ശേഷം ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ് പ്രമുഖ ബ്രാന്‍ഡിന്റെ പേരോടുകൂടിയാണ് വിപണിയില്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് പൊലീസ് അറിയിച്ചു. പ്രമുഖ ബ്രാന്‍ഡിന്റെ ലേബല്‍ ഒട്ടിച്ച് ഹോട്ടലുകള്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കുമാണ് പ്രധാനമായി വ്യാജ വെണ്ണ വിറ്റിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റെയ്ഡിനിടെ, 2,93,255 രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍, അസംസ്‌കൃത വസ്തുക്കള്‍, ജനപ്രിയ ബ്രാന്‍ഡിന്റെ കാര്‍ട്ടണുകള്‍ എന്നിവ പിടിച്ചെടുത്തു. വഞ്ചന, മായം ചേര്‍ക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് യൂണിറ്റ് ഉടമയ്‌ക്കെതിരെയും മറ്റൊരാള്‍ക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

പ്രമുഖ ബ്രാന്‍ഡിന്റെ ലേബല്‍ ഒട്ടിച്ചാണ് വ്യാജ വെണ്ണ വിറ്റിരുന്നത്
ബംഗലൂരു കഫേ സ്‌ഫോടനം: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com