മുഹമ്മദ് ഷമി ലോക്‌സഭയിലേക്ക് മത്സരിക്കും?; നീക്കവുമായി ബിജെപി

നിലവില്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലാണ് താരം
മുഹമ്മദ് ഷമി
മുഹമ്മദ് ഷമി ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ ബിജെപി. പശ്ചിമ ബംഗാളില്‍ നിന്നും ഷമിയെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. മത്സരിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഷമിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഷമി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ബംഗാളിലെ ബാസിര്‍ഘട്ട് മണ്ഡലമാണ് മുഹമ്മദ് ഷമിക്കു വേണ്ടി ബിജെപി പരിഗണിക്കുന്നതെന്നാണ് സൂചന. നിലവില്‍ രഞ്ജി ട്രോഫിയും ആഭ്യന്തര ക്രിക്കറ്റിലും ബംഗാളിന് വേണ്ടിയാണ് ഷമി കളിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഹമ്മദ് ഷമിയെ മത്സരിപ്പിക്കുന്നത് ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ ശക്തമായ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നിലവില്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലാണ് താരം.

മുഹമ്മദ് ഷമി
മസിനഗുഡിയില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ മരിച്ചു

മുഹമ്മദ് ഷമി വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നേരത്തെ ആശംസകള്‍ നേര്‍ന്നിരുന്നു. ലോകകപ്പ് ഫൈനലിലെ തോല്‍വിയെത്തുടര്‍ന്ന് പ്രധാനമന്ത്രിയുമായി ഇന്ത്യന്‍ താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍, നരേന്ദ്രമോദി മുഹമ്മദ് ഷമിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com