നിസ്കരിക്കുന്നവരെ പൊലീസ് മർ​ദിക്കുന്നു
നിസ്കരിക്കുന്നവരെ പൊലീസ് മർ​ദിക്കുന്നുവിഡിയോ സ്ക്രീൻഷോട്ട്

റോഡിൽ നിസ്കരിച്ച വിശ്വാസികളെ ചവിട്ടി, മുഖത്തടിച്ചു: സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; വിഡിയോ

റോഡിൽ നിസ്കരിക്കുന്നവരെ സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ ചവിട്ടുകയും മർദിക്കുകയുമായിരുന്നു

ന്യൂഡൽഹി: റോഡിൽ നിസ്കരിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടിയ സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഡൽഹി ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നവർക്ക് നേരെയാണ് അക്രമമുണ്ടായത്. റോഡിൽ നിസ്കരിക്കുന്നവരെ സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ ചവിട്ടുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലാവുകയാണ്.

നിസ്കരിക്കുന്നവരെ പൊലീസ് മർ​ദിക്കുന്നു
ജലക്ഷാമം രൂക്ഷം; കാര്‍ കഴുകുന്നതിനും ചെടിക്ക് വെള്ളമൊഴിക്കുന്നതിനും വിലക്ക്, 5000 രൂപ പിഴ

വെള്ളിയാഴ്ചയായതിനാൽ പള്ളി നിറയെ ആളുണ്ടായിരുന്നതു കൊണ്ട് വിശ്വാസികളുടെ വരി പുറത്തേക്ക് നീളുകയായിരുന്നു. നിസ്കരിക്കുന്നവരെ നീക്കാൻ മനോജ് കുമാർ തോമറും മറ്റ് പൊലീസ് ഉദ്യോ​ഗസ്ഥരും ശ്രമിക്കുകയായിരുന്നു. നിലത്തിരിക്കുന്നവരുടെ പൊലീസ് ഉദ്യോ​ഗസ്ഥൻ കാലുകൊണ്ട് തൊഴിക്കുകയായിരുന്നു. ചിലർ പൊലീസ് അക്രമം ഭയന്ന് എഴുന്നേറ്റ് മാറുന്നതും വിഡിയോയിൽ കാണാം. പൊലീസിന്റെ അക്രമത്തെ ചോദ്യം ചെയ്ത് ആളുകൾ രം​ഗത്തെത്തുന്നതും വിഡിയോയിൽ കാണാം.

സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. പ്രതിഷേധ സ്ഥലത്തെത്തിയ ഡിസിപി സബ് ഇൻസ്പെക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും പറഞ്ഞു. അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എംകെ മീണ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവസ്ഥലത്ത് കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി. പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺ ​ഗ്രസ് രം​ഗത്തെത്തി. നമസ്കാരത്തിനിടെ ആളുകളെ കയ്യേറ്റം ചെയ്ത സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് ഡൽഹി ഘടകം കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com