മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചൗരി ബിജെപിയില്‍

മുന്‍ എംപി ഗജേന്ദ്ര സിങ് രാജുഖേദിയും ബിജെപിയിലെത്തി
സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്ന ശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നു
സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്ന ശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നുവിഡിയോ ദൃശ്യം

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്നു. ഭോപ്പാലില്‍ നടന്ന ചടങ്ങിലാണ് പച്ചൗരി ബിജെപി അംഗത്വം സ്വീകരിച്ചത്. മുന്‍ എംപി ഗജേന്ദ്ര സിങ് രാജുഖേദിയും ബിജെപിയിലെത്തി.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായ സുരേഷ് പച്ചൗരി നാലു വട്ടം രാജ്യസഭാംഗമായിരുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്ന ശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നു
റോഡിൽ നിസ്കരിച്ച വിശ്വാസികളെ ചവിട്ടി, മുഖത്തടിച്ചു: സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; വിഡിയോ

മധ്യപ്രദേശിലെ പ്രമുഖ ഗോത്ര വിഭാഗ നേതാവായ ഗജേന്ദ്ര സിങ് രാജുഖേദി മൂന്നു വട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. 1990ല്‍ ബിജെപിയില്‍ ചേര്‍ന്ന ഗജേന്ദ്ര സിങ് പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.

ഇന്നു നടന്ന ചടങ്ങില്‍ ഇരുവര്‍ക്കുമൊപ്പം ഏതാനും മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com