40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് കുട്ടി; ഡല്‍ഹിയില്‍ രക്ഷാപ്രവര്‍ത്തനം, സമാന്തര കുഴിയെടുക്കുന്നു- വീഡിയോ

ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി അബദ്ധത്തില്‍ വീണു.
കുഴൽക്കിണറിൽ വീണ കുട്ടിക്കായി രക്ഷാപ്രവർത്തനം
കുഴൽക്കിണറിൽ വീണ കുട്ടിക്കായി രക്ഷാപ്രവർത്തനംഎഎൻ‌ഐ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി അബദ്ധത്തില്‍ വീണു. ഡല്‍ഹി ജല്‍ ബോര്‍ഡ് പ്ലാന്റിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

കേശോപൂര്‍ മാണ്ഡി ഏരിയയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ 1.15 ഓടേ ജല്‍ ബോര്‍ഡ് ജീവനക്കാരാനാണ് വിവരം പൊലീസിനെ അറിയിച്ചത്. രാത്രി മോഷണത്തിനായി ഓഫീസില്‍ എത്തിയപ്പോള്‍ ഒരാള്‍ കുഴല്‍ക്കിണറില്‍ വീണു എന്നായിരുന്നു സന്ദേശം. ഡല്‍ഹി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയും ഡല്‍ഹി പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു. കുട്ടിയുടെ പ്രായം തിരിച്ചറിഞ്ഞിട്ടില്ല.

കുഴൽക്കിണറിൽ വീണ കുട്ടിക്കായി രക്ഷാപ്രവർത്തനം
കർഷകരുടെ ട്രെയിൻ തടയൽ ഇന്ന്; ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 4 വരെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com