ജോലി ഭിക്ഷാടനം, താമസം കോടികള്‍ വിലമതിക്കുന്ന ഫ്‌ലാറ്റില്‍, ഭാരത് ജെയിനിന്റെ ആസ്തി ഏഴരക്കോടി

ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്‌ലാറ്റിലാണ് ഭാരത് ജെയിനും കുടുംബവും താമസിക്കുന്നത്
ഭാരത് ജെയിന്‍
ഭാരത് ജെയിന്‍എക്‌സ്

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്ന 54-കാരന് ഏഴരക്കോടിയാണ് ആസ്തി. ഞായറാഴ്ചകളില്‍ പോലും അവധില്ലാതെ, രാവിലെമുതല്‍ രാത്രിവരെ ദിവസവും പത്തുമുതല്‍ 12 മണിക്കൂര്‍വരെ ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഭാരത് ജെയിന്‍ ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമൊപ്പമാണ് താമസിക്കുന്നത്.

ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്‌ലാറ്റിലാണ് ഭാരത് ജെയിനും കുടുംബവും താമസിക്കുന്നത്. ഒരു മാസത്തെ ഇദ്ദേഹത്തിന് ഭിക്ഷാടനത്തിലൂടെ 60,000 മുതല്‍ 75,000 രൂപ വരെയാണ് വരുമാനം ലഭിക്കുന്നത്. കൂടാതെ താനെയില്‍ വാങ്ങിയ രണ്ട് കടകളുടെ വാടകയായി മാസം 30,000 രൂപ വേറെയും ലഭിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാരത് ജെയിന്‍
പൗരത്വ നിയമ ഭേദഗതി: രാജ്യമൊട്ടാകെ പ്രതിഷേധം; അസമിൽ ഹർത്താൽ; സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത

കിട്ടുന്ന പണത്തില്‍ ഒരു ഭാഗം ക്ഷേത്രങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും നല്‍കാറുണ്ടെന്നും ജെയിന്‍ പറയുന്നു. താമസ സ്ഥലത്തിന് അടുത്തുള്ള വന്‍തുക ഫീസ് ഈടാക്കുന്ന സ്‌കൂളിലാണ് ജെയിനിന്റെ മക്കള്‍ പഠിക്കുന്നത്. മക്കള്‍ വളര്‍ന്നപ്പോള്‍ ഈ ജോലി നിര്‍ത്താന്‍ പറഞ്ഞതായും എന്നാല്‍ കഴിയില്ലെന്നും ശീലമായി പോയെന്നും ഭാരത് ജെയിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com