ഹരിയാനയിൽ ബിജെപി -ജെജെപി സഖ്യം തകർന്നു; മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രാജിവെച്ചു

ബിജെപിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്തേക്കും
മനോഹര്‍ ലാല്‍ ഖട്ടര്‍
മനോഹര്‍ ലാല്‍ ഖട്ടര്‍ ഫയല്‍

ന്യൂഡല്‍ഹി: ഹരിയാനയിൽ ബിജെപി- ജനനായക് ജനതാ പാര്‍ട്ടി സഖ്യം തകർന്നു. ഇതേത്തുടർന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ രാജി വെച്ചു. രാജിക്കത്ത് ​ഗവർണർ ബന്ദാരു ദത്താത്രേയയ്ക്ക് കൈമാറി. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലോക്സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യം തകർന്നത്. ഇതേത്തുടർന്ന് കേന്ദ്രനിരീക്ഷകരായ അർജുൻ മുണ്ട, ബിപ്ലവ് ദേബ്, തരുൺ ഛു​ഗ് എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപി എംഎൽഎമാരുടെ യോ​ഗം ചേർന്നു. ഈ യോ​ഗത്തിലാണ് മനോഹർ ലാൽ ഖട്ടർ രാജിവെക്കാൻ തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്ന മനോഹർ ലാൽ ഖട്ടറിനെ ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും. കര്‍ന സീറ്റിലാകും ഖട്ടര്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. നയബ് സൈനിയോ, സഞ്ജയ് ഭാട്ടിയയോ പുതിയ മുഖ്യമന്ത്രിയായേക്കും. ആറു സ്വതന്ത്ര എംഎൽഎമാരും ഹരിയാന ലോക്ഹിത് പാർട്ടിയുടെ എംഎൽഎയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മനോഹര്‍ ലാല്‍ ഖട്ടര്‍
മുളക് വില കുത്തനെ ഇടിഞ്ഞു; കര്‍ണാടകയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ തെരുവുയുദ്ധം; വാഹനങ്ങള്‍ കത്തിച്ചു; വീഡിയോ

90 അം​ഗ ഹരിയാന നിയമസഭയിൽ ബിജെപിക്ക് 41 അം​ഗങ്ങളാണുള്ളത്. ജെജെപിക്ക് 10 അം​ഗങ്ങളുണ്ട്. കേവല ഭൂരിപക്ഷത്തിന് 46 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. കോൺ​ഗ്രസിന് 30 എംഎൽഎമാരാണുള്ളത്. അഞ്ച് ജെജെപി എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് കൂരുമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സഖ്യം പിളർന്നതിന് പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല പ്രഖ്യാപിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com