22,217 ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റു, പാര്‍ട്ടികള്‍ പണമാക്കിയത് 22,030; വിശദാംശങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് എസ്ബിഐ

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഈ മാസം 15 ന് പ്രസിദ്ധപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്
സുപ്രീം കോടതി
സുപ്രീം കോടതി പിടിഐ ചിത്രം

ന്യൂഡല്‍ഹി: ഇതുവരെ 22, 217 ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റതായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി. ശേഷിക്കുന്ന 187 ബോണ്ടുകള്‍ വീണ്ടെടുത്ത് പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചതായും എസ്ബിഐ വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് എസ്ബിഐ ഇക്കാര്യം വിശദീകരിക്കുന്നത്.

2019 മുതല്‍ 2024 ഫെബ്രുവരി വരെയുള്ള ഇലക്ടറല്‍ ബോണ്ടുകളാണ് 22,217 എണ്ണം. 2019 ഏപ്രില്‍ ഒന്നിനും 11-നുമിടയില്‍ 3346 ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ 1609 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി. 2019 ഏപ്രില്‍ 12-നും, 2024 ഏപ്രില്‍ 15-നുമിടയില്‍ 18,871 ബോണ്ടുകള്‍ വാങ്ങി. ഇക്കാലയളവില്‍ 20,421 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരൊക്കെ എത്രയൊക്കെ ബോണ്ടുകൾ വാങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്ന് എസ്ബിഐ സുപ്രീംകോടതിയെ അറിയിച്ചു. ഏത് രാഷ്ട്രീയ പാർട്ടി എത്ര ബോണ്ടുകൾ ഏതൊക്കെ തീയതികളിൽ പണമാക്കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന് പെൻഡ്രൈവിലാണ് വിവരങ്ങൾ കൈമാറിയത്. ഇതിലെ രണ്ടു പിഡിഎഫ് ഫയലുകൾക്ക് പാസ്‌‍‌വേഡ് നൽകിയിട്ടുണ്ടെന്നും എസ്ബിഐ പറയുന്നു. 2019 എപ്രിൽ മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങളാണ് പെൻഡ്രൈവിലുള്ളത്.

സുപ്രീം കോടതി
അവരെ എവിടെ പാര്‍പ്പിക്കും?; ആര് ജോലി നല്‍കും; സിഎഎ പാകിസ്ഥാനികളെ കുടിയിരുത്താനെന്ന് കെജരിവാള്‍

വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെ സന്ദർശനം പൂർത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമാകും വിവരങ്ങള്‍ പരിശോധിക്കുക. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഈ മാസം 15 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇല്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com