ഗഡ്കരി നാഗ്പൂര്‍, ഖട്ടര്‍ കര്‍ണാല്‍, പീയുഷ് ഗോയല്‍ മുംബൈ നോര്‍ത്ത്...; 72 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
72 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി
72 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപിഫയൽ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 72 ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി തീരുമാനിച്ചത്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അനുരാഗ് ഠാക്കൂര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച മനോഹര്‍ലാല്‍ ഖട്ടര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കര്‍ണാലില്‍ നിന്നാണ് ഖട്ടര്‍ ജനവിധി തേടുക. അനുരാഗ് ഠാക്കൂര്‍- ഹമിപൂര്‍, നിതിന്‍ ഗഡ്കരി- നാഗ്പൂര്‍, പീയുഷ് ഗോയല്‍- മുംബൈ നോര്‍ത്ത്, ശോഭാ കരന്തലജെ- ബംഗളൂരു നോര്‍ത്ത്, തേജസ്വി സൂര്യ- ബംഗളൂരു സൗത്ത് , ബസവരാജ ബൊമ്മെ (ഹവേരി) എന്നിങ്ങനെയാണ് മറ്റു പ്രമുഖ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ പട്ടികയില്‍ 195 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. 16 സംസ്ഥാനങ്ങള്‍, രണ്ടു കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികളാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്.

72 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി
അഹമ്മദ് നഗര്‍ ഇനി അഹല്യ നഗര്‍; ജില്ലയുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com